കെവിൻ പീറ്റർ എന്ന അഭിനയ കൃസ്ത്യാനി ഒരു വീഡിയോ പോസ്റ്റ് ചെയ്തു. കൂടെ എഴുതിയത് ഇങ്ങനെ:"കന്യാസ്ത്രീയുടെ ജീവിതം വെച്ച് രാഷ്ട്രീയം കളിക്കരുത്!എന്തുകൊണ്ടാണ് ഇന്നലെ കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിക്കാതെ വന്നത് ?എന്താണ് അവിടെ സംഭവിച്ചത് ???
ലഭിക്കുമായിരുന്ന ജാമ്യത്തെ ഇല്ലാതാക്കിയത് കേരളത്തിലെ മാധ്യമങ്ങളും രാഷ്ട്രീയക്കാരും ചേർന്നാണ്. ഇവിടുത്തെ കോൺഗ്രസ് കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് ആവശ്യം കന്യാസ്ത്രീകൾ ജയിലിൽ കിടക്കുക എന്നത് തന്നെയാണ്.
എതിർവശത്ത് നിൽക്കുന്നവരെ അനാവശ്യ പ്രസ്താവനകളും വെല്ലുവിളികളും നടത്തി ശത്രുക്കളാക്കുകയല്ല വേണ്ടത് അവരെ വാശി കയറ്റുന്നതിന് പകരം സംയമനം പാലിച്ചുകൊണ്ട് ജാമ്യമെടുത്ത് ആ കന്യാസികളെ മോചിപ്പിച്ചതിനു ശേഷം ചർച്ചകളിലൂടെ ഈ വിഷയം പരിഹരിക്കുക ആണ് വേണ്ടത്.
ഇവിടെ മണിപ്പൂർ വിഷയം പോലെ മാധ്യമങ്ങളും രാഷ്ട്രീയക്കാരും അവരുടെ രാഷ്ട്രീയ ലാഭത്തിനായി ചേർന്ന് ക്രിസ്‌ത്യാനികളെ പൊട്ടന്മാർ ശ്രമിക്കുന്നതിന് കൂട്ടുനിന്നാൽ താൽക്കാലിക ലാഭങ്ങൾ ലഭിക്കുമെങ്കിലും അത്യന്തതികമായി ക്രിസ്‌ത്യൻ ക്രിസ്ത്യൻ സമുദായത്തിൻ്റെ തകർച്ചയുടെ രണ്ടാംഘട്ടം ആരംഭിക്കുക ഈ വിഷയം മുതൽ തന്നെയായിരിക്കും.
പെൺകുട്ടികളുടെയും മാതാപിതാക്കളുടെയും മൊഴികൾ നാളെ കോടതിയിലെത്തും അതോടുകൂടി തന്നെ കന്യാസികൾക്ക് നാളെ ജാമ്യം ലഭിക്കും എന്നുതന്നെയാണ് കരുതുന്നത് അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കി അവരുടെ മോചനത്തിനായി പ്രാർത്ഥിക്കുക."
ആരാണ് കെവിൻ?
കാസയുടെ തലവൻ എന്നാണ് പറയപ്പെടുന്നത്. കാസ ഉണ്ടായ കാലത്ത് കൂടെയുള്ള പലരും ഇന്നില്ല. കാസ എന്നത് ഉണ്ടായതിന് പിന്നിൽ ലൗ ജിഹാദ് ആണെന്ന വ്യാഖ്യാനവുമായാണ് കെവിനും സംഘവുമെത്തിയത്. കോൺഗ്രസുകാരായിരുന്നു കെവിൻ്റെയും കാസയുടേയും ഇരകളും അണികളുമായത്. ഇസ്ലാമിക തീവ്രവാദികൾ ലൗ ജിഹാദിലൂടെ കൃസ്ത്യൻ പെൺകുട്ടികളെ വലവീശി പിടിച്ച് കൊണ്ടു പോകുന്നു എന്നാരോപിച്ച് അത്തരം കുട്ടികളുടെ മാതാപിതാക്കളുടെ പിന്തുണ നേടിയാണ് കാസയുടെ തുടക്കം. കെവിൻ അത്തരമൊരു ജിഹാദിൻ്റെ ഇരയാണെന്ന് അവകാശപ്പെടുകയും കെവിൻ്റെ സമുദായത്തിൽ പലരും സമാന ദുരന്തത്തിൻ്റെ ഇരകളാണെന്നും അതിനെ അതിജീവിക്കാൻ സമുദായത്തിനൊരു സംഘടനാ രൂപം ഉണ്ടാകണമെന്നും കാസയുടെ ആദ്യ നേതൃത്വം ലക്ഷ്യമിട്ടു. എന്തായാലും അത് ക്ലിക്ക് ചെയ്തു. കൃസ്ത്യൻസ് അധികവും കോൺഗ്രസ് പക്ഷമുള്ളവരാണ് എന്ന സാധ്യത മുതലെടുത്താണ് അണികളെ ചേർത്തത്. എന്നാൽ കത്തോലിക്കാ സമുദായത്തെപ്പോലെ കോൺഗ്രസും വിശാല ജനാധിപത്യ മതേതര സ്വഭാവമുള്ളതിനാൽ നിശബ്ദത പാലിച്ചതോടെ അണികളെ ചേർക്കാൻ കോൺഗ്രസിനെ വിമർശിച്ച് തുടങ്ങിയ കാസ ഒടുവിൽ കോൺഗ്രസ് കൃസ്ത്യാനികൾക്ക് എതിരാണെന്ന് പ്രചരിപ്പിച്ച് സമുദായത്തെയും കോൺഗ്രസിനെയും തമ്മിൽ അകറ്റാൻ ശ്രമം തുടങ്ങി. ഇതോടെ കാസയുടെ തനി സ്വഭാവം പുറത്തു വന്നു തുടങ്ങി.പിന്നീട് കൃസ്ത്യൻ പെൺകുട്ടികൾ മാത്രമല്ല ഹിന്ദു പെൺകുട്ടികൾ കൂടി ഇസ്ലാമിക തീവ്രവാദത്തിൻ്റെ ഇരകളായി മതം മാറ്റപ്പെടുന്നു എന്ന പ്രചാരണം കെവിനും കാസയും നടത്തിയതോടെ ആർ എസ് എസും ബിജെപിയും കെവിനെ ഏറ്റെടുത്തു. പ്രണയം നടിച്ച് പെൺകുട്ടികളെ മതം മാറ്റിയവർ ഭൂരിപക്ഷവും കടുത്ത ഇസ്ലാം വിശ്വാസികളാണെന്ന പ്രചാരണം കൃസ്ത്യൻ ഹിന്ദു കുടുംബങ്ങളെ സ്വാധീനിച്ചു തുടങ്ങി. ഇതോടെ കെവിൻ സ്വയം ക്രിസ്ത്യാനികളുടെ നേതാവായി പ്രഖ്യാപിച്ചു. പെൺകുട്ടികളെ നഷ്ടപ്പെട്ടവരിൽ കുറേയധികം കോൺഗ്രസ് കുടുംബങ്ങൾ ഉണ്ടായിരുന്നു. ബിജെപി വിരിച്ച ചവക്കാളത്തിൽ കയറിയിരുന്ന് മൂട്ടിൽ ചൂട് തട്ടി സുഖം പിടിച്ചതോടെ കെവിൻ വിപ്ലവകാരിയായി. കാസ ഇസ്ലാമിനെ വിമർശിക്കുന്നു, കാസ കോൺഗ്രസിനെ വിമർശിക്കുന്നു, കാസ സിപിഎമ്മിനെ വിമർശിക്കുന്നു, കാസ മെത്രാൻമാരേ വിമർശിക്കുന്നു, പക്ഷെ അതേ കെവിനും കാസയും ആർഎസ്എസിനെ മാത്രം വിമർശിച്ചില്ല.....
കാരണമുണ്ട്. ഇതിനിടയിൽ കെവിനെ ബിജെപി വാടകയ്ക്ക് എടുത്തിരുന്നു!
കോൺഗ്രസിനെ വിമർശിക്കാൻ കെവിൻ പറയുന്ന ന്യായം മുസ്ലീം ലീഗ് കോൺഗ്രസിൻ്റെ കൂടെ ആയതിനാൽ ഇസ്ലാമിനെ സംരക്ഷിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും മതേതരത്തത്തിൻ്റെ പേരിൽ ഇസ്ലാമിനെ വളർത്തിയതും കോൺഗ്രസാണ് എന്നാണ്. രാഹുൽ ഗാന്ധിയേയും പ്രിയങ്കയേയും നെഹ്റു കുടുംബത്തേയും മാത്രമല്ല ഗാന്ധിജിയേയും വരെ പരിഹസിക്കുന്ന വിധം നിലപാടുമായി കെവിനും കാസയും ആർഎസ്എസിൻ്റെ തണലിൽ അർമാദിച്ചു. ഈ പ്രചാരണം ആർഎസ്എസിനും ജനം ടി വി ക്കും നല്ല ഭേഷായി ഇഷ്ടപ്പെട്ടു. ആ പ്രചാരണത്തിൽ മുക്കി കോൺഗ്രസിനെയും ഗാന്ധിജിയേയും എന്തിനേറേ ഇന്ത്യൻ മതേതരത്വ ഭരണഘടനയെ പോലും ബിജെപി പിന്തുണയോടെ പരിഹസിക്കുന്നിടം വരെ എത്തി. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പോടെ കെവിനും കാസയും ബിജെപിയുടെ പി ആർ ടീമായി വളർന്നു. തൃശൂരിൽ കളത്തിലിറങ്ങിത്തന്നെ കാസ കരുനീക്കി. എന്നാൽ അത് വേണ്ടത്ര വിജയിച്ചില്ലെങ്കിലും കോൺഗ്രസിനെ നാണം കെടുത്താൻ കെവിനും കാസയ്ക്കും അവരുടെ പിന്നാമ്പുറത്ത് ചുരുണ്ടുകൂടിയ ബിജെപിക്കും സാധിച്ചു. വോട്ട് തേടി ചെന്ന കെ.മുരളീധരനെ പള്ളീലച്ചൻമാർ അപമാനിക്കും വിധം ചോദ്യം ചെയ്യുന്നതിൻ്റെ വീഡിയോ ഒക്കെ പ്രചരിപ്പിച്ച് കോൺഗ്രസിൻ്റെ വോട്ടുകൾ ചിതറിച്ച് സിപിഎം പാളയത്തിലെത്തിച്ചു. പക്ഷെ അതിനും മുൻപേ തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയം ബിജെപി വിജയനെ ഉപയോഗിച്ച് ഉറപ്പിച്ചിരുന്നു. കൃസ്താനികളായ കോൺഗ്രസ് കാർ സിപിഎമ്മിന് വോട്ട് ചെയ്താലും ബിജെപിക്ക് ചെയ്യാൻ തയാറായില്ല. അതിനാൽ തന്നെ കൃസ്ത്യൻ വോട്ടുകൾ സുനിൽകുമാറിൻ്റെ പെട്ടിയിൽ ഇട്ടു. പക്ഷെ വിജയനും ഷായും തമ്മിൽ ഉള്ള ധാരണ പ്രകാരം ഇടതു വോട്ടുകൾ സുരേഷ് ഗോപിയുടെ പെട്ടിയിൽ വീണു. സുനിൽ കുമാർ തോറ്റതിൻ്റെയും കോൺഗ്രസിനെ നാറ്റിച്ചതിൻ്റെയും പിന്നിലെ ചരിത്രമിതാണ്. കോൺഗ്രസിനെ നാറ്റിക്കണം, ഇല്ലാതാക്കണം എന്നതിനപ്പുറം അത് വഴി ബിജെപിയേയും സംഘപരിവാറിനെയും വെളുപ്പിച്ചെടുക്കണമെന്ന ഉദ്ദേശം കൂടി കെവിനും കാസയ്ക്കും ഉണ്ടായിരുന്നു. അതിൻ്റെ ചെല്ലും ചെലവും പ്രോത്സാഹനവും കെവിന് കിട്ടിക്കൊണ്ടിരുന്നു. പി.സി.ജോർജിനെയും അതുപോലെ പലരേയും ബിജെപി ക്യാംപിൽ എത്തിക്കാൻ രാഷ്ട്രീയ മാമാപ്പണി ചെയ്ത് കാസവളർന്നു. കിട്ടുന്ന വേദികളിലെല്ലാം കോൺഗ്രസിനെ നാറ്റിച്ചു. സ്വാതന്ത്യ സമരം നയിച്ചും ജനാധിപത്യ മതേതര പൗരാവകാശ ഭരണ ഘടന സൃഷ്ടിച്ചും രാജ്യത്തെ വട്ടപ്പൂജ്യത്തിൽ നിന്ന് ഐഎസ്ആർറോ വിജയങ്ങളിലേക്കും ആണവ ശാക്തീകരണത്തിലേക്കും വിവരാവകാശ നിയമത്തിലേക്കും സ്വതന്ത്ര സാമ്പത്തിക ക്രയവിക്രയ ശീലങ്ങളിലേക്കും ആധുനികതയിലേക്കും നയിച്ച കോൺഗ്രസ് നൽകിയ എല്ലാ മത രാഷ്ട്രീയ സാമൂഹിക സാംസ്കാരിക അവകാശങ്ങളുടെയും നല്ല നടുക്കഷണം തിന്നു കൊണ്ട് തടിച്ചുകൊഴുത്ത കാസയും കൂട്ടരും കൂടെ കെവിനും ആപ്പിനിടയിൽ കിടുങ്ങാമണി കുടുങ്ങിയ നിലയിലായതാണ് ഇപ്പോൾ ഉയരുന്ന പഴിപറച്ചിലിൻ്റെ ദൈന്യതയിലേക്ക് കെവിനേയും കാസയേയും എത്തിച്ചത്. ഇന്ത്യൻ ഭരണഘടനയുടെ സത്തയെ കൊഞ്ഞനം കുത്തുന്ന കെവിൻ പറയുകയാണ്, വരൂ നമുക്ക് സങ്കികളുടെ മൂട് നക്കി കൊടുക്കാം, നമ്മുടെ സഹോദരിമാരേ ദേവദാസികളിൽ നിന്ന് രക്ഷിക്കാം എന്ന്. യൂദാസ് തൂങ്ങിച്ചത്തു. കാസയ്ക്ക് അതു പോലും സാധിക്കില്ല. കോൺഗ്രസ് എല്ലാ വിധ തീവ്ര വാദങ്ങൾക്കും എതിരാണ്. അത് ഇസ്ലാമിൻ്റെതായാലും ഹിന്ദുവിൻ്റേതായാലും ഇനി കാസയുടേതായാലും. പക്ഷെ ജനാധിപത്യപരമായ ചർച്ചകളിലൂടെ സമൂഹത്തെ സംതുലിതമായി നിലനിർത്തുക എന്നതായിരുന്നു കോൺഗ്രസ് ചെയ്തിരുന്നത്, അതിനെ കൊഞ്ഞനം കുത്തിയ കെവിനും കാസയുമാണ് കന്യാസ്ത്രീകളെ ജയിലിൽ ഇടാൻ പാകത്തിന്ന് മനോരോഗികളെ വളർത്തിയതും ശക്തി പകർന്നതും. പണ്ടത്തെ ഭരണാധികാരികൾക്ക് ഒറ്റാൻ യൂദാസിനെ കിട്ടിയെങ്കിൽ ഇന്ന് ബിജെപിക്ക് കിട്ടിയത് കെവിൻ എന്ന ആദർശ ഷണ്ഡനെയാണ്. കാസയേ ആണ്. ഇവനൊക്കെ സ്വതന്ത്രമായി അഭിപ്രായം പറയും കാസയും പൂസയും ഉണ്ടാക്കാനും പാകത്തിനുള്ള ചുറ്റുപാട് ഇന്ത്യ മഹാരാജ്യത്ത് ഒരുക്കി കൊടുത്ത പ്രസ്ഥാനത്തിൻ്റെ പേര് കോൺഗ്രസ് എന്നാണെന്ന് ആശയ ജാ ര സന്തതിയായ കെവിൻ ഓർക്കില്ല. മക്കളെ നല്ല നിലയിൽ വളർത്താൻ കഴിയാത്തവനൊക്കെ അതിൻ്റെ കുറ്റം കോൺഗ്രസിൻ്റ തലയിലേക്ക് കെട്ടി വയ്ക്കുമ്പോൾ ഒന്നോർക്കുക - ഇവനക്കൊക്കെ സ്വതന്ത്രമായി കുരയ്ക്കാനും തെണ്ടി നടക്കാനും വരെ ഉപയോഗിക്കുന്ന പൗരസ്വതന്ത്ര്യം എന്ന ധൈര്യം ഇവർക്കൊക്കെ ഉണ്ടാക്കിത്തന്നത് ഇവരുടെയൊക്കെ മറ്റേടത്തെ സംഘങ്ങളും കോത്താഴത്തെ സുഡാപ്പികളുമല്ല - കോൺഗ്രസാണ്. കെവിനും കാസയും തൃശൂരിലെ കുറേ പേട്ടു കത്തനാച്ചൻമാരും കൂടി വാണക്കുറ്റിയേൽ കേറ്റി വിട്ട സുരേഷ് ഗോപി എന്ന കേന്ദ്ര മന്ത്രി അണ്ണാക്കിൽ പുട്ടും കുറ്റി വിഴുങ്ങിയ പോലെ ഇരിപ്പാണ് കാസേ ...
കൃസ്ത്യാനിയെ പറ്റിക്കാൻ ബി ജെ പി കാച്ചിക്കുറുക്കി പഴുപ്പിച്ചെടുത്ത ഇവൻ്റെയൊക്കെ കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ ഒക്കെ എന്തൊരു വലിയ പരാജയമാന്നെന്ന് ജനം മനസ്സിലാക്കിയിട്ടുണ്ട്.
ഇവനൊക്കെ നാഴികയ്ക്ക് 40 വട്ടം പറയുന്ന മനുഷ്യാവകാശവും പൗരാവകാശവും ആരാധനാ സ്വാതന്ത്ര്യവും സഞ്ചാരസ്വാതന്ത്ര്യവും സമ്പാദ്യ സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും ഒക്കെ ഇവനൊക്കെ ഒലത്തിത്തന്നത് കോൺഗ്രസ് തന്നെയാണെടാ എന്ന് പറയാൻ നാം ഇന്ത്യക്കാർ തയാറാകണം., കോൺഗ്രസ് രൂപകൽപ്പന ചെയ്ത ഭരണഘടനയിലൂടെ തന്നെയാണത് സാധിച്ചത്. ഇവനൊക്കെ ഇപ്പോൾ നക്കി കൊടുത്ത് വെളുപ്പിക്കുന്ന സംഘ ഭരണത്തിൽ ഇവനൊക്കെയുള്ള ദുരന്തത്തിൻ്റെ ടെസ്റ്റ് ഡോസാണ് ഛത്തീസ്ഗഡിലെ പാവം സഹോദരിമാർക്ക് കിട്ടിയ ജയിലറ. ഇവനൊക്കെയാണ്, ഇവനെപ്പോലെ ഉള്ള നന്ദികെട്ടവൻമാരുമാണ് ആ ദുരന്തം അവർക്കായി വാങ്ങിക്കൊടുത്തത്. ഇവനൊക്കെ വാ തുറന്ന് പുലമ്പാൻ സ്വാതന്ത്ര്യം കോൺഗ്രസ് നേടിത്തന്നത് ഒന്നര നൂറ്റാണ്ട് സകല വിധ്വംസക, പ്രതിലോമ ശക്തികളോട് പോരാടിയിട്ടും ജീവൻ കൊടുത്തുമാണ്, അല്ലാതെ ഇവനൊ ഈ ചെയ്തു കൊണ്ടിരിക്കുന്നത് പോലെ മൂട്ടിൽ നക്കിക്കൊടുത്ത് വാങ്ങിയതല്ല. ഇവനൊക്കെ കൂടി ഇപ്പോൾ കുളം തോണ്ടുന്ന ഇന്ത്യൻ പൗരസ്വാതന്ത്ര്യം - അത് നീ മറക്കാതെ, ഓർത്തു വയ്ക്കണം. കാരണം ഇനിയും ഇവനൊക്കെ യുദാസ് സ്കറിയോത്താ ഭാവം തുടരും. മണിപ്പൂര് പലയിടത്തും ആവർത്തിക്കും. അപ്പോഴും ഇവനൊക്കെ സ്വാതന്ത്യം തന്നതിന് കോൺഗ്രസിനെ തെറി വിളിക്കും.പക്ഷെ അപ്പോഴും കോൺഗ്രസ് പോരാടി തന്നെ അവകാശങ്ങൾ നേടാൻ ശ്രമിക്കും. ഇവൻ്റെയൊന്നും കൂട്ട് നക്കില്ല. ഇവനൊക്കെ ചരിത്രത്തിൽ ഉള്ള സ്ഥാനം കുടിക്കുന്ന വെള്ളത്തിൽ കുണ്ടി കഴുകുന്ന എമ്പോക്കികൾക്കുള്ള സ്ഥാനം മാത്രമാണ്. അത് മാത്രമാണ്.
When a crook named Kevin Peter and a crooked company named Casa left Christian alone